Friday, March 27, 2026

നോവസ്‌കോഷയിലും, ന്യൂബ്രണ്‍സ്വിക്കില്‍ ഇന്ധനവിലയില്‍ നേരിയ വര്‍ധന

ഹാലിഫാക്‌സ്: നോവസ്‌കോഷയിലും ന്യൂബ്രണ്‍സ്വിക്കിലും ഇന്ധനവിലയില്‍ നേരിയ മാറ്റം. നോവസ്‌കോഷയിലും ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ (P.E.I.) മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ മൂന്ന് പ്രവിശ്യകളിലും ഡീസല്‍ വില കുറഞ്ഞു.

നോവസ്‌കോഷയിലെ ഹാലിഫാക്‌സ് മേഖലയില്‍ പെട്രോള്‍ ലിറ്ററിന് 1.4 സെന്റ് വര്‍ധിച്ച് 175.8 സെന്റിലെത്തി. അതേസമയം ഡീസല്‍ വിലയില്‍ 4.5 സെന്റ് കുറവ് രേഖപ്പെടുത്തി 235.8 സെന്റായി മാറി. കെയ്പ് ബ്രെറ്റണില്‍ പെട്രോള്‍ ലിറ്ററിന് 177.7 സെന്റും ഡീസലിന് 237.7 സെന്റുമാണ് പുതിയ നിരക്ക്.

ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോള്‍ വിലയില്‍ 0.7 സെന്റിന്റെ നേരിയ വര്‍ധനയുണ്ടായതോടെ പരമാവധി വില 178.2 സെന്റായി. എന്നാല്‍ ഇവിടെ ഡീസല്‍ വിലയില്‍ 1.3 സെന്റ് കുറഞ്ഞ് പുതിയ നിരക്ക് 244.1 സെന്റിലെത്തി. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ 186.6 സെന്റായി തുടരുമ്പോള്‍, ഡീസല്‍ വിലയില്‍ 6.9 സെന്റിന്റെ വലിയ കുറവ് രേഖപ്പെടുത്തി 242.5 സെന്റിലെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!