Saturday, March 28, 2026

ശമ്പളത്തിൽ ‘സൺഷൈൻ’; ഒന്റാരിയോ പൊതുമേഖലയിൽ ഒരു ലക്ഷം ഡോളർ ശമ്പളക്കാർ കുതിച്ചുയരുന്നു

ടൊറന്റോ: ഒന്റാരിയോയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരു ലക്ഷം ഡോള റിലധികം വാർഷിക ശമ്പളം വാങ്ങുന്നവരുടെ പട്ടികയായ സൺഷൈൻ ലിസ്റ്റ് പുറ ത്തുവിട്ടു.. 2025-ലെ കണക്കുകൾ പ്രകാരം നാല് ലക്ഷത്തിലധികം ജീവനക്കാരാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും എനർജി മേഖലയിലെ ഭീമന്മാരായ ഒന്റാരിയോ പവർ ജനറേഷൻ ഉദ്യോഗസ്ഥരാണ്. OPG മുൻ സി.ഇ.ഒ കെന്നത്ത് ഹാർട്ട്‌വിക്ക് ആണ് ഈ വർഷവും ഒന്നാമത്. 1.9 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. നിലവിലെ സി.ഇ.ഒ നിക്കോൾ ബുച്ചർ 1.6 മില്യൺ ഡോളറുമായി തൊട്ടുപിന്നിലുണ്ട്. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ ശമ്പളത്തിലും ഇത്തവണ വലിയ വർധനവുണ്ടായി. 2,69,567 ഡോളറാണ് അദ്ദേഹത്തിന്റെ പുതിയ ശമ്പളം. കഴിഞ്ഞ വർഷം ഇത് 2,08,974 ഡോളറായിരുന്നു. മേയർമാരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് മാർക്കം മേയർ ഫ്രാങ്ക് സ്കാർപിറ്റിയാണ്, 3,08,179 ഡോളർ.

ടൊറന്റോ മേയർ ഒലീവിയ ചൗവിന് 2,40,349 ഡോളറാണ് ശമ്പളം. പൊലീസ് ചീഫ് മൈറോൺ ഡെംകിവ് 4,45,366 ഡോളർ ആണ്‌ അടിസ്ഥാന വാർഷിക ശമ്പളം. കോടതി ഉത്തരവുകളെത്തുടർന്ന് പഴയ കാലത്തെ ശമ്പള കുടിശ്ശികകൾ നൽകിയതും, പുതിയ കരാറുകൾ വഴി ശമ്പളം പരിഷ്കരിച്ചതുമാണ് പട്ടികയിൽ ഇത്രയധികം ആളുകൾ വരാൻ കാരണമെന്ന് ട്രഷറി ബോർഡ് പ്രസിഡന്റ് കരോളിൻ മൾറോണി വ്യക്തമാക്കി. മുനിസിപ്പാലിറ്റികൾ, സ്കൂൾ ബോർഡുകൾ, ആശുപത്രികൾ എന്നീ മേഖലകളിലാണ് കൂടുതൽ ശമ്പള വർധന. 1996-ലാണ് ഒരു ലക്ഷം ഡോളർ എന്ന പരിധി നിശ്ചയിച്ചത്. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഈ പരിധി ഇപ്പോൾ 1,85,000 ഡോളറായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെയെങ്കിൽ നിലവിലെ ലിസ്റ്റിലുള്ള ആയിരക്കണക്കിന് നേഴ്സുമാരും അധ്യാപകരും പട്ടികയിൽ നിന്ന് പുറത്താകുമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!