Saturday, March 28, 2026

വീണ്ടും കത്തിക്കയറി സ്വര്‍ണ വില; ഒറ്റ ദിവസം കൊണ്ട് കൂടിയത് 1840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 1,08,600 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 13,575 രൂപയാണ് ഇന്നത്തെ നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വര്‍ണവിലയിലെ ഈ അപ്രതീക്ഷിത കുതിപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,06,120 രൂപയായിരുന്നു വില. എന്നാല്‍ രാത്രിയോടെ ഇത് 1,06,760 രൂപയിലേക്ക് എത്തിയിരുന്നു. അവിടെ നിന്നാണ് ഇന്ന് രാവിലെ വലിയൊരു വര്‍ധനവ് ഉണ്ടായത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ മാസം പകുതിയോടെ വില താഴേക്ക് വന്നിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഉയരുന്ന പ്രവണതയാണ് കാണുന്നത്. സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും നേരിയ വര്‍ധനവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 245 രൂപയാണ് വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!