Saturday, March 28, 2026

കോലിയുടെ മികച്ച ഫോം; 38 പന്തിൽ 69, ആർസിബിക്ക് ആറു വിക്കറ്റ് വിജയം

ബെംഗളൂരു∙ നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ തു‌ടക്കം. ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ ലക്ഷ്യം കണ്ടു. സൂപ്പർ താരം വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും അർധ സെഞ്ചറി നേടി മികച്ച നിലയിലേക്ക്‌ കളിയെ കൊണ്ടുവന്നു. 38 പന്തുകൾ നേരിട്ട കോലി അഞ്ച് വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 69 റൺസുമായി പുറത്താകാതെനിന്നു. ഹർഷൽ പട്ടേലിന്റെ 16–ാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ആർസിബിയുടെ വിജയ റൺസ് കുറിച്ചതും കോലിയാണ്.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രജത് പാട്ടീദാർ (12 പന്തിൽ 31), ടിം ഡേവിഡ് (10 പന്തിൽ 16) എന്നിവരും ആർസിബിക്കു വേണ്ടി തിളങ്ങി. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ അർധ സെഞ്ചറി പ്രകടനം ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡും (11), അഭിഷേക് ശർമയും (ഒൻപത്) വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കാതെ പുറത്തായപ്പോഴായിരുന്നു രക്ഷാപ്രവർത്തനവുമായി വൺഡൗൺ ഇറങ്ങിയ ഇഷാൻ കിഷൻ അവതരിച്ചത്. 38 പന്തുകൾ നേരിട്ട താരം 80 റൺസെടുത്തു പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!