Sunday, March 29, 2026

ബി.സി. കൺസർവേറ്റീവ് നേതൃത്വ മത്സരം: ഡാരെൽ ജോൺസ് പിന്മാറി

വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവുകളുടെ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ആറായി ചുരുങ്ങി. സ്ഥാനാർത്ഥി പട്ടികയിലെ പ്രമുഖൻ ഡാരെൽ ജോൺസ് മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് മത്സരാർത്ഥികളുടെ എണ്ണം ആറിലേക്കെത്തിയത്. ഡാരെൽ ജോൺസ് കാരൊലിൻ എലിയറ്റിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവിശ്യാ നിയമസഭാംഗങ്ങളായ ബ്രൂസ് ബാൻമാനും ഹർമൻ ഭാംഗുവും ഈ മാസം ആദ്യം മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

മത്സരിക്കുന്നവരിൽ കോൺട്രാക്ടർ വാറൻ ഹാം, സംരംഭകനായ യൂറി ഫുൾമർ, മുൻ ബി.സി. ലിബറൽ കാബിനറ്റ് മന്ത്രി ഇയാൻ ബ്ലാക്ക്, മുൻ ഫെഡറൽ എംപി കെറി-ലിൻ ഫിൻഡ്‌ലേ, നിലവിലെ എംഎൽഎ പീറ്റർ മിലോബാർ എന്നിവരും ഉൾപ്പെടുന്നു. പീറ്റർ മിലോബാർ മാത്രമാണ് നേതൃത്വമത്സരത്തിലുള്ള ഏക സിറ്റിങ് നിയമസഭാംഗം. മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ മത്സരത്തിൽ തുടരണമെങ്കിൽ ഏപ്രിൽ 1-നകം 40,000 ഡോളർ കെട്ടിവെയ്ക്കണം. തുടർന്ന് ഏപ്രിൽ 18-നോ അതിനുമുമ്പോ 60,000 കൂടി നൽകണം. മെയ് 30-ന് പുതിയ ലീഡറെ പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!