Sunday, March 29, 2026

ടി.വി.കെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിയുടെ പാർട്ടിയായ ടി.വി.കെയുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ (ചെന്നൈ) എന്നീ മണ്ഡലങ്ങളിൽ വിജയ് ജനവിധി തേടും. അതേസമയം, തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റിൽ 180 സീറ്റുകൾ നേടി ഡി.എം.കെ അധികാരത്തിലേറുമെന്ന് അഗ്നി ന്യൂസ് സർവീസ്‌ അഭിപ്രായ സർവേ പുറത്തുവന്നു. ഡി.എം.കെ സഖ്യം 44.9 ശതമാനം വോട്ട് നേടും. അതേസമയം അണ്ണാ ഡി.എം.കെ സഖ്യം 38.5 ശതമാനം വോട്ടുകളുമായി 54 സീറ്റുകളിൽ വിജയിക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം(ടി.വി.കെ) 9.7 ശതമാനം വോട്ട് നേടിയേക്കും. വിജയ് ജനവിധി തേടുന്ന പെരമ്പൂരിൽ പരാജയപ്പെടുമെന്നും സർവേ പറയുന്നു. ഒരു അവസരം നൽകണമെന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാ പിച്ചു കൊണ്ട് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ‘വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണ്’ അദ്ദേഹം തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയർത്തിക്കാട്ടി പറഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിര ഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. വിജയിയുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം മത്സര രംഗത്തുണ്ട്. ‘ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർത്ഥികളായി തിരഞ്ഞെ ടുത്തിരിക്കുന്നത്’വിജയ് പറഞ്ഞു. ‘ലഹരിമുക്ത തമിഴ്നാട്, പന്ത്രണ്ടാം ക്ലാസ്സ് മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനാണ്‌ സാധ്യത. ഏപ്രിൽ 23ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ്.പി.എ), ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ), നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ), സീമാന്റെ നാം തമിഴർ കക്ഷി (എൻ.ടി.കെ) എന്നിവരാണ് കളത്തിലുള്ളത്. ഡി.എം.കെ സഖ്യവും ബി.ജെ.പി – അണ്ണാ ഡി.എം.കെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാവും. 234 നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് ആവശ്യമായിരിക്കെ, രണ്ട് മുന്നണികൾക്ക് നേതൃത്വം നൽകുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളിൽ വീതം മൽസരിക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!