Monday, March 30, 2026

മെട്രോ വൻകൂവറിൽ ഇന്ധനവില കുതിക്കുന്നു; നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാൻ സാധ്യത

വൻകൂവർ: മെട്രോ വൻകൂവർ മേഖലയിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. തിങ്കളാഴ്ച രാവിലെ നഗരത്തിലെ പല പെട്രോൾ പമ്പുകളിലും ഒരു ലിറ്റർ പെട്രോളിന് 2.16 രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങളെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം വരുംദിവസങ്ങളിലും വില ഉയരാൻ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ധനവിലയിലുണ്ടായ ഈ വർധന ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും, ഉപഭോക്താക്കളിൽ അതിന്റെ ആഘാതം ഇതിനകം തന്നെ സംഭവിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ബി.സി. ട്രക്കിങ് അസോസിയേഷൻ പ്രസിഡൻ്റ് ദേവ് എൽ പറയുന്നത്. ഇന്ധനച്ചെലവ് വർധിക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കുമെന്നും അതിൻ്റെ ഭാരം അന്തിമമായി ഉപഭോക്താക്കൾ തന്നെ ചുമക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസൽ വില കുതിച്ചുയരുന്നതോടെ സൂപ്പർമാർക്കറ്റുകളിലെ സാധനങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പച്ചക്കറികൾ, പാൽ തുടങ്ങിയ സാധനങ്ങളുടെ വിലയിൽ വലിയ മാറ്റം പ്രകടമായേക്കാം.

ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നിടത്തോളം കാലം ഇന്ധനവില താഴാൻ സാധ്യതയില്ലെന്നാണ് GasBuddy.com റിപ്പോർട്ട് ചെയ്യുന്നത്. വർധിച്ചുവരുന്ന ഇന്ധനച്ചെലവ് രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ ബാധിക്കുകയും പണപ്പെരുപ്പം വീണ്ടും വർധിക്കാൻ ഇത് കാരണമാകുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!