Wednesday, April 1, 2026

`ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ’; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ചില മാധ്യമങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുന്നുവെന്നും മറ്റുള്ളവരുടെ ചോദ്യങ്ങള്‍ അവഗണിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

ദേശാഭിമാനി, കൈരളി എന്നീ മാധ്യമങ്ങളില്‍ നിന്നുള്ളവരുടെ ചോദ്യങ്ങള്‍ തിരഞ്ഞുപിടിച്ച് മറുപടി നല്‍കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മറ്റ് മാധ്യമങ്ങളില്‍ നിന്നുള്ളവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടര്‍ന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ അപ്രതീക്ഷിതമായി തിരികെ വന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സംസാരിച്ചു.

ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂ എന്ന് അദ്ദേഹം പ്രതികരിച്ചെങ്കിലും, ഒരേസമയം പലരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. ചിലര്‍ക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി മുന്‍ ദിവസങ്ങളിലേതുപോലെ ആവര്‍ത്തിച്ചു. ക്യാബിനറ്റ് ബ്രീഫിംഗുകള്‍ ഒഴിവാക്കി വാര്‍ത്താക്കുറിപ്പുകള്‍ മാത്രം നല്‍കുന്ന രീതിയും, വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ പരിമിതപ്പെടുത്തുന്നതും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപം ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!