Monday, March 30, 2026

ഓട്ടവയിൽ കൊടുംങ്കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രത നിർദ്ദേശം

ഓട്ടവ: തലസ്ഥാന നഗരിയിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ ഇടിമിന്നലും മഴയും അതിശൈത്യവും ചേർന്ന് സങ്കീർണ്ണമായ കാലാവസ്ഥയായിരിക്കുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ്. 15 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിന്ന് പെട്ടെന്ന് പൂജ്യം ഡിഗ്രിയിലേക്ക് താപനില താഴും. തിങ്കളാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റ് താപനില 14 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തും.

തിങ്കളാഴ്ച രാത്രിയോടെ കാലാവസ്ഥാ സാഹചര്യങ്ങൾ മോശമാകുമെന്നും മഴയ്‌ക്കൊപ്പം ‘ഫ്രീസിങ് റെയിൻ’ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. താപനിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തും. ചൊവ്വാഴ്ച രണ്ട് ഘട്ടങ്ങളിൽ മഴ ലഭിക്കുമെന്നും ഇടവേളകളിൽ ഇത് ഫ്രീസിങ് റെയിനായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. രാത്രികാലങ്ങളിൽ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതോടെ അതിശൈത്യം അനുഭവപ്പെടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!