Monday, March 30, 2026

തമിഴ്നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായ പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും അദ്ദേഹം പങ്കുചേരും. നാം തമിളര്‍ കക്ഷിയിലെ 234 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളും ഇന്ന് തന്നെ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധികള്‍ വരുന്നതിനാല്‍ പത്രികാ സമര്‍പ്പണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് മുന്നണികളുടെ തീരുമാനം. ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.

അതിനിടെ, ഭരണകക്ഷിയായ ഡിഎംകെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രകാശനം ചെയ്ത പത്രികയില്‍ സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ആദായനികുതി പരിധിയില്‍ വരാത്ത സ്ത്രീകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി 8000 രൂപയുടെ കൂപ്പണ്‍ നല്‍കുന്ന ‘ഇല്ലത്തരസി’ പദ്ധതിയാണ് ഇതില്‍ ശ്രദ്ധേയം. സൗജന്യങ്ങള്‍ നല്‍കുന്നതിന് പകരം സാധാരണക്കാരുടെ ആസ്തി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്രികാ സമിതി അധ്യക്ഷ കനിമൊഴി എംപി വ്യക്തമാക്കി.

കൂടാതെ, സ്ത്രീകള്‍ക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. അഞ്ചാം ക്ലാസ് വരെയുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. തൊഴിലില്ലാത്തവര്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡ് 1500 രൂപയായും, മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ 2000 രൂപയായും വര്‍ധിപ്പിച്ചു. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ 9000 രൂപ സഹായവും നല്‍കുമെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!