മിഷിഗൻ : സെൻ്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29-)o മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു. സെൻ്റ് ജോണ്‍സ് മാര്‍ത്തോമ പള്ളിയില്‍ ആരാധനയെ തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ക്വയര്‍ ഫെസ്റ്റിവല്‍ കമ്മിറ്റി പ്രസിഡൻ്റ് റവ. സഞ്ചോ പി വര്‍ഗീസ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ നടക്കുന്ന ഈ വര്‍ഷത്തെ ക്വയര്‍ ഫെസ്റ്റിവലിന്റെ ചിന്താവിഷയം EL-Sela 2026 (psalms 18:2) എന്നതാണ്. ഷിക്കാഗോ, കാനഡ, ഡിട്രോയിറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങള്‍ ഈ സംഗീതോത്സവത്തില്‍ പങ്കെടുക്കും.

ക്വയര്‍ ഫെസ്റ്റിവലിന്റെ വിജയത്തിനായി റവ. സഞ്ചോ പി വര്‍ഗീസ് (പ്രസിഡൻ്റ്), ജോണ്‍ വര്‍ഗീസ്-ജോജി (ജനറല്‍ കണ്‍വീനര്‍), ഷാജി ഈപ്പന് (പ്രോഗ്രാം), ഇസബെല്‍ സാം, സിബി ബിനു (റിസപ്ഷന്), അനില്‍ സാം (ഫുഡ്), സോണി മാത്യൂസ് (ഓപ്പറേഷന്‍സ് & അറേന്ജ്മെൻ്റ്സ്), ഷൈന്‍ ഈപ്പന് (മീഡിയ), നിര്‍മ്മല്‍ മാത്യൂസ് (ഫിനാന്‍സ്), എബ്രഹാം ഈപ്പന് (സുവനീര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരഭിച്ചു.
