Wednesday, April 1, 2026

ഒന്റാരിയോയിൽ ചെറിയ പ്ലോട്ടുകളിലും വീട് പണിയാം; ഭവന പ്രതിസന്ധി തീർക്കാൻ സർക്കാർ നീക്കം

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിൽ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി സർക്കാർ. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകുന്ന ‘ബിൽ 98’ മുനിസിപ്പൽ കാര്യ മന്ത്രി റോബ് ഫ്ലാക്ക് പാർലമെന്റിൽ അവതരിപ്പിച്ചു. ഇനി മുതൽ വെറും 175 ചതുരശ്ര മീറ്റർ (ഏകദേശം 1,884 ചതുരശ്ര അടി) സ്ഥലമുണ്ടെങ്കിൽ ഒന്റാറിയോയിൽ വീട് നിർമ്മിക്കാൻ അനുവാദമുണ്ടാകും. നിലവിൽ പല നഗരസഭകളിലും ഇതിന്റെ ഇരട്ടിയിലധികം സ്ഥലം വേണമെന്നായിരുന്നു നിബന്ധന.

പുതിയ വീടുകൾ വാങ്ങുന്നവർക്ക് വിൽപന നികുതിയിൽ (HST) ഇളവ് നൽകും. കൂടാതെ, നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുന്ന വികസന ചാർജുകൾ (Development Charges) പകുതിയായി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഓരോ നഗരത്തിലും വ്യത്യസ്തമായ ലോട്ട് വലുപ്പങ്ങൾ നിലനിൽക്കുന്നത് നിർമ്മാണത്തെ ബാധിക്കുന്നുണ്ട്. ഇത് ഒഴിവാക്കി പ്രവിശ്യയിലുടനീളം ഏകീകൃതമായ കുറഞ്ഞ പരിധി നിശ്ചയിക്കാനാണ് സർക്കാരിന്റെ നീക്കം.

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ കൂടുതൽ വീടുകൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നിർമ്മാണ മേഖലയിലെ തടസ്സങ്ങൾ നീക്കി ഭവന വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ നീക്കത്തെ ഹോം ബിൽഡേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു. മുൻസിപാലിറ്റികൾക്ക് അവരുടെ ബൈലോകളിൽ മാറ്റം വരുത്താൻ സർക്കാർ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഒന്റാരിയോയിലെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും രൂപഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!