Thursday, April 2, 2026

‘ഇറാന്റെ നാവികസേന ഇല്ലാതായി, യുദ്ധത്തിൽ യുഎസ് ജയിച്ചു’: ട്രം​പ്

വാഷിങ്ടൺ∙ ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക ജ​യി​ച്ചു​വെ​ന്ന് യു​എ​സ് പ്ര​സി​ഡ​ൻറ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ് സൈ​നി​ക ന​ട​പ​ടി ടെ​ഹ്‌​റ​ൻറെ സൈ​നി​ക ശ​ക്തി ന​ശി​പ്പി​ച്ചെന്നും മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ്‌ യുദ്ധത്തിൽ യുഎസ് ജയിച്ചെന്ന് ട്രംപ് അവകാശവാദ മുന്നയിച്ചത്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉണ്ടാക്കിയ ആണവ കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യു​റി​യെ​ന്ന പേ​രി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദ​രാ​ഷ്ട്ര​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ സൈ​ന്യം ന​ട​പ​ടി തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സം പി​ന്നി​ടു​ക​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ വ​ലി​യ വി​ജ​യം യു​എ​സ് സൈ​ന്യ​ത്തി​ന് നേ​ടാ​ൻ ക​ഴി​ഞ്ഞു​ന്നെും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​ധാ​ന ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജോ​ലി പൂ​ർ​ത്തി​യാ​കും. ലോ​ക​ത്തെ ക​രു​ത്തു​റ്റ സൈ​ന്യം അ​മേ​രി​ക്ക​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​റാ​ൻറെ നേ​തൃ​നി​ര ഒ​ന്ന​ട​ങ്കം തന്നെ ഇ​ല്ലാ​താ​യി. ഇറാനിൽ ഭ​ര​ണ​കൂ​ട മാ​റ്റം ല​ക്ഷ്യ​മി​ട്ടി​ട്ടി​ല്ല, പ​ക്ഷെ അ​ത് സം​ഭ​വി​ക്കും. ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തെന്നും ഏ​ത് നീ​ക്ക​വും അ​മേ​രി​ക്ക അ​റി​യും, ത​ക​ർ​ക്കുമെന്നും ട്രം​പ് പറഞ്ഞു. ‘ഈ ​യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക ജ​യി​ച്ചി​രി​ക്കു​ന്നു. ഞാ​ൻ എ​പ്പോ​ഴും ന​യ​ത​ന്ത്ര​ത്തി​ൻറെ പാ​ത തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​റാ​ൻ എ​ല്ലാ ക​രാ​ർ ശ്ര​മ​ങ്ങ​ളെ​യും നി​ര​സി​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. ഒ​ബാ​മ​യു​ടെ ആ​ണ​വ​ക​രാ​ർ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​സ്ര​യേ​ലി​ൻറെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​യേ​നെ. ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും യുഎസിന് അതിന്റെ ആവശ്യമില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ആ രാജ്യങ്ങൾ മുന്നിട്ടിറങ്ങട്ടെ. വെ​ന​സ്വേ​ല ഉ​ള്ള​തി​നാ​ൽ ന​മു​ക്ക് ഇ​നി പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്ന് നി​ന്ന് എ​ണ്ണ വേ​ണ്ട.

ഫെ​ബ്രു​വ​രി 28 നാ​ണ് യു​ദ്ധം തു​ട​ങ്ങി​യ​ത്. 32,000 പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​പ്പോ​ൾ ആ ​സം​ഖ്യ 45,000 ആ​യി. മ​റ്റു പ്ര​സി​ഡ​ൻറു​മാ​ർ ചെ​യ്ത തെ​റ്റ് താ​ൻ തി​രു​ത്തി​ക്കൊ​ണ്ട് ഇ​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ഈ ​ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​വു​ക​യാ​ണ്. അ​ത് വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​സ്ര​യേ​ൽ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ്‌​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. അ​വ​ർ തങ്ങളുടെ​ കൂ​ടെ​ തന്നെയു​ണ്ട്. ഒ​രു ത​ര​ത്തി​ലും, ഒ​രു രൂ​പ​ത്തി​ലും അ​വ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കാ​നോ അ​വ​ർ പ​രാ​ജ​യ​പ്പെ​ടാ​നോ ത​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ്രിൽ ബേബി ഡ്രിൽ എന്ന തന്റെ സർക്കാരിന്റെ നയം കാരണം എണ്ണയുടെ കാര്യത്തിൽ ഇപ്പോൾ യുഎസിന് ആശ്വസിക്കാം. ഇന്ധനം ലഭിക്കാൻ ബുദ്ധി മുട്ടുന്ന രാജ്യങ്ങൾ യുഎസിൽ നിന്ന് എണ്ണ വാങ്ങാൻ ട്രംപ് നിർദേശം നൽകി. തങ്ങളുടെ പക്കൽ ധാരാളം എണ്ണയുണ്ടെന്നും ട്രംപ് പറഞ്ഞു. കരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി ശൃംഖലയെ ആക്രമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ജനീവ കൺവൻഷന്റെ ലംഘനമാകും അതെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!