മൺട്രിയോൾ : നഗരത്തിലെ മൈൽ-എൻഡ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ ട്രെയിനിടിച്ച് യുവതി മരിച്ചു. വാൻ ഹോൺ അവന്യൂവിനും റോസ്മോണ്ട് ബൊളിവാർഡിനും സമീപം രാവിലെ ഒമ്പതോടെയാണ് അപകടം നടന്നതെന്ന് മൺട്രിയോൾ പൊലീസ് (SPVM) അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ പട്രോളിങ് ഉദ്യോഗസ്ഥർ ഗുരുതമായി പരുക്കേറ്റ 26 വയസ്സുള്ള യുവതിയെ കണ്ടെത്തി. മൺട്രിയോൾ അഗ്നിശമന വകുപ്പിലെ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുന്നു.
