ടൊറൻ്റോ : റിവർഡെയ്‌ലിൽ വാഹനമിടിച്ച് 41 വയസ്സുള്ള സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ജെറാർഡ് സ്ട്രീറ്റിലെ ബ്രോഡ്‌വ്യൂ അവന്യൂവിലാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
