എഡ്മിന്‍റൻ : ബുധനാഴ്ച വൈകുന്നേരം എഡ്മിന്‍റനിൽ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്‌ക്വേക്ക്സ് കാനഡ അറിയിച്ചു. മോറിൻവില്ലിന് ഏകദേശം 18 കിലോമീറ്റർ അകലെ വൈകുന്നേരം അഞ്ചരയോടെയാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗിബ്ബൺസ്, ലീഗൽ, ബോൺ അക്കോർഡ് എന്നിവിടങ്ങളിൽ നേരിയ തോതിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർക്കും പരുക്കേറ്റതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ഈ മേഖലയിൽ 3.5 നും 5.4 നും ഇടയിലുള്ള ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ടെന്ന് എർത്ത്‌ക്വേക്ക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അപൂർവ്വമായി മാത്രമേ നാശനഷ്ടങ്ങൾ ഉണ്ടാവാറുള്ളൂ.
