Monday, June 15, 2026

ഭവനരഹിതർക്ക് കൈത്താങ്ങ്: വൻ നിക്ഷേപവുമായി ഫെഡറൽ സർക്കാർ

ഓട്ടവ : രാജ്യത്തുടനീളമുള്ള ഭവനരഹിതർക്ക് കൈത്താങ്ങായി ഫെഡറൽ സർക്കാർ രംഗത്ത്. ഭവനരഹിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അൺഷെൽട്ടേർഡ് ഹോംലെസ്നെസ് ആൻഡ് എൻക്യാമ്പ്മെന്‍റസ് ഇനിഷ്യേറ്റീവ് (UHEI) പദ്ധതി വിപുലീകരിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. UHEI വിപുലീകരണത്തിനായി 12 കോടി 50 ലക്ഷം ഡോളർ നിക്ഷേപിക്കുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു. കഴിഞ്ഞ ശൈത്യകാലത്ത് മൺട്രിയോളിൽ ഭവനരഹിതരായ രണ്ടു പേര് തണുത്തുറഞ്ഞു മരിച്ച സാഹചര്യത്തിലാണ് ഈ നടപടി.

നിരവധി കനേഡിയൻ പൗരന്മാർക്ക് വീടില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നതിനാലും താമസിക്കാൻ സുരക്ഷിതമായ ഒരു സ്ഥലം നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്നതിനാലുമാണ് പദ്ധതി വിപുലീകരിക്കുന്നതെന്ന് ഫെഡറൽ ഭവന മന്ത്രി ഗ്രിഗർ റോബർട്ട്സൺ പറഞ്ഞു. കാനഡയിൽ നിരവധി ആളുകൾ സുരക്ഷിതമായ വീട് ഇല്ലാതെ ജീവിക്കുന്നു. ഈ ധനസഹായം ഉപയോഗിച്ച്, ഭവനരഹിതരെ സുരക്ഷിതവും കൂടുതൽ സ്ഥിരതയുള്ളതുമായ ഭവനങ്ങളിലേക്ക് മാറ്റാൻ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, കാനഡയിലുടനീളം കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനായി 100 കോടി ഡോളർ നിക്ഷേപിക്കും. അതേസമയം ഭവന നിർമ്മാണവും ഭവനരഹിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവിശ്യാ സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി ഗ്രിഗർ റോബർട്ട്സൺ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!