യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. ലോകപാപങ്ങൾക്കായി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകൾ

വിവിധ ദേവാലയങ്ങളിൽ രാവിലെ മുതൽ പീഡാനുഭവ വായനയും ആരാധനയും നടക്കും. ക്രിസ്തുവിന്റെ അന്ത്യയാത്രയെ അനുസ്മരിച്ച് ഇടവകകളുടെ നേതൃത്വത്തിൽ ‘കുരിശിന്റെ വഴി’ പ്രാർത്ഥനകൾ സംഘടിപ്പിച്ചിട്ടുണ്ട്. ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടക്കും. വിശ്വാസികൾ നോമ്പും പ്രാർത്ഥനയുമായി ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകളിൽ മുഴുകുന്ന ദിനമാണിന്ന്.
