Friday, April 3, 2026

കാനഡയിൽ OCI അപേക്ഷകൾക്ക് ഇനി നേരിട്ടെത്തണം; തപാൽ വഴിയുള്ള സേവനം നിർത്തുന്നു

ഓട്ടവ: കാനഡയിലെ ഒസിഐ (OCI) അപേക്ഷകർക്ക് പുതിയ നിർദ്ദേശവുമായി ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഏപ്രിൽ 5 മുതൽ അപേക്ഷകൾ ബയോമെട്രിക് എൻറോൾമെന്റിനായി നേരിട്ട് ബിഎൽഎസ് (BLS) സെന്ററുകളിൽ സമർപ്പിക്കണം.

അപേക്ഷകർ നേരിട്ട് ബിഎൽഎസ് സെന്റർ സന്ദർശിച്ച് ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇനി മുതൽ തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഏപ്രിൽ 1-ന് പുറത്തിറങ്ങിയ അറിയിപ്പ് പ്രകാരം ഈ ഞായറാഴ്ച (ഏപ്രിൽ 5) മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരും. എന്നിവയാണഅ പുതിയ നിർദേശങ്ങൾ. ഇന്ത്യ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ഓട്ടവ ആണ് ഈ വിവരം തങ്ങളുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. അപേക്ഷാ നടപടികൾ കൂടുതൽ കൃത്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

തപാൽ വഴി അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തുന്നതോടെ, അപേക്ഷകന്റെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, ഫോട്ടോ) നേരിട്ട് ശേഖരിക്കാൻ സാധിക്കും. ഇത് രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെറ്റായ അപേക്ഷകൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

https://www.facebook.com/photo?fbid=1262470202682682&set=pb.100067591425790.-2207520000

ഇതുവരെ തപാൽ വഴി അയച്ചിരുന്ന സൗകര്യം നിലയ്ക്കുന്നതോടെ, കാനഡയിലെ ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഇനി ബിഎൽഎസ് (BLS) സെന്ററുകളിൽ നേരിട്ട് എത്തേണ്ടി വരും. ബയോമെട്രിക് വിവരങ്ങൾ അപേക്ഷാ സമയത്തുതന്നെ നേരിട്ട് നൽകുന്നതിനാൽ, പിന്നീട് ഓഫീസ് തലത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കാലതാമസം ഒഴിവാക്കാം. വെരിഫിക്കേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഈ മാറ്റം സഹായിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!