Thursday, April 2, 2026

പേട്രിയറ്റ് ട്രെയിലർ ലോഞ്ച്: തൃശൂരിൽ മമ്മൂട്ടിയും കൊച്ചിയിൽ മോഹൻലാലും ആരാധകർക്കൊപ്പം

കൊച്ചി: മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ ചരിത്രപരമായ ട്രെയിലർ ലോഞ്ചിന് ഒരുങ്ങുന്നു. ഏപ്രിൽ 4-ന് വൈകുന്നേരം 6 മണിക്ക് ഒരേസമയം രണ്ട് നഗരങ്ങളിലായാണ് ട്രെയിലർ പുറത്തിറക്കുന്നത്. തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും നേരിട്ടെത്തി ആരാധകർക്കൊപ്പം ട്രെയിലർ ലോഞ്ച് ചെയ്യും. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് രണ്ട് സൂപ്പർ താരങ്ങൾ ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിൽ ട്രെയിലർ പ്രീമിയറിൽ പങ്കെടുക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് ‘പേട്രിയറ്റ്’ ഒരുങ്ങുന്നത്. 18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഇന്ത്യക്ക് പുറമെ ലണ്ടൻ, ശ്രീലങ്ക, അസർബെയ്ജാൻ, യു.എ.ഇ എന്നിവിടങ്ങളിലായി ഒരു വർഷത്തോളം നീണ്ട ചിത്രീകരണമായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും ബോളിവുഡ് ക്യാമറാമാൻ മാനുഷ് നന്ദൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!