വാഷിങ്ടൺ: അമേരിക്കയിലെ ഫെഡറൽ ഫണ്ടുകളുടെ വിനിയോഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫ്രോഡ് സാർ ആയി നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. രാജ്യവ്യാപകമായി നടക്കുന്ന സാമ്പത്തിക വെട്ടിപ്പുകൾ തടയുകയാണ് ഈ പുതിയ നീക്കത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
വാൻസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം രാജ്യമെമ്പാടും നടക്കുമെങ്കിലും, ഡെമോ ക്രാറ്റിക് പാർട്ടിയുടെ ഭരണത്തിന് കീഴിലുള്ള സംസ്ഥാനങ്ങൾക്കായിരിക്കും മുൻഗണന നൽകുക എന്നാണ് സൂചന. കാലിഫോർണിയ, ഇല്ലിനോയി, മിനസോട്ട എന്നീ സംസ്ഥാ നങ്ങളെയാണ് പരിഗണിക്കുക എന്ന് ട്രംപ് പ്രത്യേകം എടുത്തുപറഞ്ഞു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി അനുവദിക്കുന്ന ഫെഡറൽ ഫണ്ടുകൾ വ്യാപകമായി മോഷ്ടിക്കപ്പെടു ന്നുണ്ടെന്ന് ട്രംപ് ആരോപിച്ചു. ഈ ഫണ്ടുകൾ കൃത്യമായി തിരിച്ചുപിടിച്ചാൽ അമേരി ക്കയുടെ ബജറ്റ് സന്തുലിതാവസ്ഥയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ട്രംപിൻ്റെ അവകാശവാദം. ലോസാഞ്ചലസിൽ ഇതിനോടകം തന്നെ റെയ്ഡുകൾആരംഭിച്ചതായി ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. വാൻസിന്റെ നേതൃത്വത്തിലുള്ള ഈ ദൗത്യസംഘം ട്രംപ് ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി ചേർന്നായിരിക്കും
പ്രവർത്തിക്കുക.

കാലിഫോർണിയ, ന്യൂയോർക്ക്, മെയ്ൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്ന ട്രംപിന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിനെ ത്തുടർന്നാണ് ഈ നാഷണൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയത്. ഫെഡറൽ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
