ഓട്ടവ : “ജനറിക് ഇ.കോളി” അണുബാധയെ തുടർന്ന് കാനഡയിൽ വിവിധ ബ്രാൻഡുകളുടെ ചീസ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഫ്രോമേജറി മേരി കാഡെ ബ്രാൻഡ് ഹാലൂം സെമി-ഫേം അൺറിപൻഡ് ചീസ് (400 ഗ്രാം), ലെസ് അലിമെന്റസ് കാർണി ബ്രാൻഡ് ഹാലൂം സെമി-ഫേം അൺറിപൻഡ് ചീസ് (10 കിലോ), ഹാലൂം സെമി-ഫേം അൺറിപൻഡ് ചീസ് (400 ഗ്രാം), നബുൾസി സെമി-ഫേം അൺറിപൻഡ് ചീസ് വിത്ത് സ്പൈസസ് (400 ഗ്രാം) എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ.

ഉപഭോക്താക്കൾ ഈ ചീസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഒൻ്റാരിയോയിലും കെബെക്കിലുമാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്.
