Sunday, April 5, 2026

ഈസ്റ്റർ ദിനത്തിൽ മിറാമിച്ചി നഗരത്തിൽ പൊളിച്ചുമാറ്റാനിരുന്ന ബിഷപ്പ് കൊട്ടാരത്തിൽ തീപിടുത്തം

ന്യൂബ്രൺസ് വിക്: മിറാമിച്ചി നഗരത്തെ നടുക്കി വൻ തീപിടുത്തം. ഈസ്റ്റർ ദിനത്തിലാണ് ചരിത്രപ്രസിദ്ധമായ സെന്റ് മൈക്കിൾസ് ബസിലിക്കയ്ക്ക് സമീപമുള്ള ബിഷപ്പ് കൊട്ടാരത്തിന് തീപിടിച്ചത്. ഈ മേഖലയിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്. തീപിടുത്തമുണ്ടായ ഉടൻ തന്നെ മിറാമിച്ചി അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കെട്ടിടത്തിനുള്ളിൽ ആളിപ്പടരുന്ന തീയുടെ ദൃശ്യങ്ങൾ ഫോട്ടോഗ്രാഫറായ ഹെയ്‌ലി റിച്ചാർഡ് ആണ് പകർത്തിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ചരിത്രപരമായ ഈ കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ തീപിടുത്തം ഉണ്ടായിരിക്കുന്നത്. പൊളിച്ചുമാറ്റാൻ തീരുമാനിച്ച കെട്ടിടത്തിന് തീപിടിച്ചത് നാട്ടുകാർക്കിടയിൽ വലിയ ചർച്ചകൾക്കും ദുഃഖത്തിനും കാരണമായിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!