Sunday, April 5, 2026

ഹൈവേ 403-ൽ വൻ അപകടം: എതിരെ വന്ന ട്രക്ക് എസ്‌യുവിയിലിടിച്ചു; ഗതാഗത നിയന്ത്രണം

ഒന്റാരിയോ: ഒക്‌സ്‌ഫോർഡ് കൗണ്ടിയിലെ ഹൈവേ 403-ൽ നിയന്ത്രണം വിട്ട ട്രാൻസ്‌പോർട്ട് ട്രക്ക് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഞായറാഴ്ച രാവിലെ നടന്ന അപകടത്തിൽ ട്രക്ക് മീഡിയൻ മറികടന്ന് എതിർദിശയിലുള്ള ലെയ്‌നിലേക്ക് കടക്കുകയും ഒരു എസ്‌യുവിയിൽ ഇടിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. വാഹനങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തെത്തുടർന്ന് ഹൈവേ 53-നും മിഡിൽ ടൗൺലൈൻ റോഡിനും ഇടയിലുള്ള എല്ലാ ലെയ്‌നുകളും പൊലീസ് അടച്ചു. റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും അന്വേഷണത്തിനുമായി ഗതാഗത നിയന്ത്രണം 8 മുതൽ 10 മണിക്കൂർ വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് ഒപിപി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈ വഴി യാത്ര ചെയ്യുന്നവർ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!