Monday, April 6, 2026

വ്യോമയാന മേഖലയിൽ പ്രതിസന്ധി: യാത്രകൾ ഇനി ഇൻഷുറൻസ് ഇല്ലാതെ വേണ്ട, മുന്നറിയിപ്പുമായി വിദഗ്ദ്ധർ

ടൊറന്റോ: ഇറാനിലെ യുദ്ധസാഹചര്യങ്ങൾ കാനഡയുടെ വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചു തുടങ്ങുന്നു. ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് വിമാന നിരക്കുകൾ ഉയരുന്നതിനും സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനും കാരണമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രകളിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ‘ട്രാവൽ ഇൻഷുറൻസ്’ ഉറപ്പാക്കാൻ യാത്രക്കാരോട് വിദഗ്ദ്ധർ അഭ്യർത്ഥിച്ചു.

വെസ്റ്റ് ജെറ്റ് ഏപ്രിൽ 8 മുതൽ കമ്പാനിയൻ വൗച്ചറുകൾക്ക് 60 ഡോളർ ഇന്ധന സർചാർജ് ഏർപ്പെടുത്തി. എയർ കാനഡയും എയർ ട്രാൻസാറ്റും സമാനമായ രീതിയിൽ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. ഇന്ധനച്ചെലവ് ലാഭിക്കുന്നതിനായി ഏപ്രിൽ, മെയ് മാസങ്ങളിൽ പല വിമാന സർവീസുകളും റദ്ദാക്കാൻ കമ്പനികൾ ആലോചിക്കുന്നു. ഇത് ഭാവിയിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

ഡിസ്കൗണ്ട് ടിക്കറ്റുകൾ, റിവാർഡ് പോയിന്റുകൾ, വൗച്ചറുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെയാണ് ഈ വിലക്കയറ്റം ഉടനടി ബാധിക്കുന്നത്. സാധാരണ ടിക്കറ്റുകളിൽ നിലവിൽ തന്നെ ഇന്ധന സർചാർജ് ഉള്ളതിനാൽ മാറ്റം അത്ര പ്രകടമായേക്കില്ല.
തിരക്കേറിയ സമയങ്ങളിൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടാൽ പകരം സീറ്റുകൾ ലഭിക്കാൻ പ്രയാസമായിരിക്കും. ഇത് യാത്രക്കാരെ ദിവസങ്ങളോളം വിമാനത്താവളങ്ങളിൽ കുടുക്കിയിട്ടേക്കാം. സംഘർഷം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വ്യോമയാന മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!