Tuesday, April 7, 2026

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 മണിയോടെ അവസാനിക്കും. അവസാന നിമിഷവും വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍. പ്രചാരണത്തിന്റെ സമാപനം കുറിച്ച് നടത്തുന്ന കൊട്ടിക്കലാശം വന്‍ ആഘോഷമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിപുലമായ ഒരുക്കങ്ങളാണ് മണ്ഡലങ്ങളില്‍ നടത്തിയിരിക്കുന്നത്.

പരസ്യപ്രചാരണം അവസാനിക്കുന്നതോടെ 48 മണിക്കൂര്‍ നീളുന്ന നിശബ്ദ പ്രചാരണ കാലയളവ് ആരംഭിക്കും. ഈ സമയത്ത് മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, റേഡിയോ എന്നിവയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാണ്.

140 മണ്ഡലങ്ങളിലും എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഈ മാസം ഒന്‍പതാം തീയതിയാണ് സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഫലപ്രഖ്യാപനത്തിനായി അടുത്ത മാസം നാലാം തീയതി വരെ കാത്തിരിക്കേണ്ടി വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!