Monday, April 6, 2026

കാനഡയിൽ കുതിച്ചുയർന്ന്‌ വിമാന ടിക്കറ്റ് നിരക്കുകൾ; സർചാർജിൽ ഇരുട്ട‌‌ടി

ടൊറന്റോ: ഇറാനിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, കാനഡയിലെ പ്രമുഖ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. ഇന്ധന സർചാർജ് എന്ന പേരിലാണ് അധിക തുക യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. വെസ്റ്റ് ജെറ്റിൽ ഏപ്രിൽ 8 മുതൽ തിരഞ്ഞെടുത്ത ബുക്കിംഗുകൾക്ക് 60 ഡോളർ താൽക്കാലിക സർചാർജ് ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ധനവില വർധന മാനേജ് ചെയ്യുന്നതിനായി സർവീസുകളുടെ എണ്ണത്തിൽ 1 മുതൽ 3 ശതമാനം വരെ കുറവ് വരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

പോർട്ടർ എയർലൈൻസിൽ വിഐപോർട്ടർ പോയിന്റുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഒരു ഫ്ലൈറ്റിന് 40 ഡോളർ വീതം സർചാർജ് നൽകണം. ഫ്ലെയർ എയർലൈൻസിൽ തിങ്കളാഴ്ച മുതൽ പുതിയ സർചാർജ് നടപ്പിലാക്കി. റൂട്ടുകൾക്കനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും. ബുക്കിംഗ് സമയത്ത് ഈ തുക പ്രത്യേകം പ്രദർശിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എയർ കാനഡയിൽ സാധാരണ ടിക്കറ്റുകളിൽ നിലവിൽ സർചാർജ് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ‘എയർ കാനഡ വെക്കേഷൻ’ പാക്കേജുകൾക്ക് ഒരാൾക്ക് 50 ഡോളർ വീതം അധികമായി നൽകണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!