Monday, April 6, 2026

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; വിമാനത്താവളങ്ങളിൽ കർശന ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ വിമാനത്താവളങ്ങളിൽ റൺവേ സുരക്ഷാ വീഴ്ചകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിമാനങ്ങളോ വാഹനങ്ങളോ വ്യക്തികളോ അനുമതിയില്ലാതെ റൺവേയിൽ പ്രവേശിക്കുന്ന ‘റൺവേ ഇൻകർഷൻ’ (Runway Incursions) സംഭവങ്ങൾ സമീപകാലത്ത് റെക്കോർഡ് ഉയരത്തിലെത്തിയതായി ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ മാത്രം ഇത്തരം 639 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന അതിഗുരുതരമായ സാഹചര്യങ്ങൾ 2018-ന് ശേഷം കുറഞ്ഞുവരുന്നത് നേരിയ ആശ്വാസമേകുന്നുണ്ട്.

വിമാനത്താവളങ്ങളിലെ വർദ്ധിച്ചുവരുന്ന തിരക്ക്, എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ്, വലിയ വിമാനത്താവളങ്ങളിലെ സങ്കീർണ്ണമായ ഗ്രൗണ്ട് ഓപ്പറേഷനുകൾ എന്നിവയാണ് ഈ സുരക്ഷാ ഭീഷണിക്ക് പ്രധാന കാരണങ്ങളെന്ന് സേഫ്റ്റി ബോർഡ് ചെയർമാൻ യോവൻ മാരിയർ ചൂണ്ടിക്കാട്ടി. റൺവേകളിൽ മികച്ച സൈൻ ബോർഡുകളും ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കണമെന്നും പൈലറ്റുമാർക്കും കൺട്രോളർമാർക്കും കൃത്യമായ വിവരം നൽകുന്ന നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ വർധന ആശങ്കാജനകമാണെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനം അഗ്നിശമന സേനാ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ വലിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. പൈലറ്റുമാരുടെ മരണത്തിനും നിരവധി പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയ ആ സംഭവം സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളിലേക്ക് വിരൽ ചൂണ്ടുന്നു. കാനഡയിലെ വ്യോമയാന മേഖലയിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!