Tuesday, April 7, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: 76,000 സേനാംഗങ്ങള്‍ കാവലൊരുക്കും; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 28,209 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.

ആകെ 30,471 പോളിങ് ബൂത്തുകളിലായിട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ 154 ഇലക്ഷന്‍ സബ് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. അതീവ ജാഗ്രത വേണ്ട 2,500 ക്രിട്ടിക്കല്‍ പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു.

കേരള പോലീസിന് പുറമെ കേന്ദ്ര സേനയുടെ 140 കമ്പനികളും തമിഴ്നാട് പോലീസിന്റെ 20 കമ്പനികളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. ലോക്കല്‍ പോലീസിനൊപ്പം സ്‌പെഷ്യല്‍ യൂണിറ്റുകളും വിവിധ ബറ്റാലിയനുകളും സുരക്ഷാ ചുമതലകളില്‍ പങ്കുചേരും. വോട്ടെടുപ്പ് സുഗമമായും സുതാര്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കര്‍ശനമായ പരിശോധനകളും നിരീക്ഷണവും തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!