Tuesday, April 7, 2026

സിഎക്യു നേതൃത്വമത്സരം: വോട്ടെടുപ്പ് ആരംഭിച്ചു

കെബെക്ക് സിറ്റി : ഫ്രാൻസ്വ ലെഗോൾട്ടിന്‍റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നേതൃത്വമത്സരത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ, കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) ഏകദേശം 20,500 അംഗങ്ങൾ അവരുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ തുടങ്ങി. ക്രിസ്റ്റീൻ ഫ്രെഷെറ്റ്, ബെർണാഡ് ഡ്രെയിൻ‌വിൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. അതേസമയം പുതിയ ലീഡറെ തിരഞ്ഞെടുത്താലും കാലാവധി പൂർത്തിയാകുന്നത് വരെ എംഎൽഎ ആയി തുടരുമെന്ന് ഫ്രാൻസ്വ ലെഗോൾട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരം കൈമാറിയ ശേഷവും എൽ അസോംപ്ഷൻ റൈഡിങ്ങിനെ പ്രതിനിധീകരിച്ച് അസംബ്ലിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗ്യരായ പാർട്ടി അംഗങ്ങൾക്ക് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ വോട്ട് രേഖപ്പെടുത്താം. തുടർന്ന് പുതിയ സിഎക്യു ലീഡറെയും കെബെക്ക് പ്രീമിയറെയും ഏപ്രിൽ 12 ഞായറാഴ്ച ഡ്രമ്മണ്ട്‌വില്ലിൽ നടക്കുന്ന പാർട്ടി കൺവെൻഷനിൽ പ്രഖ്യാപിക്കും. സിഎക്യു പുറത്തിറക്കിയ പ്രാഥമിക കണക്കുകൾ പ്രകാരം, 20,576 അംഗങ്ങൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!