Tuesday, April 7, 2026

ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് ഏപ്രിൽ 10 മുതൽ അക്കൗണ്ടിലേക്ക്

ടൊറൻ്റോ : ഉയർന്ന ജീവിതച്ചെലവിൽ സാമ്പത്തിക സഹായത്തിനായി പ്രവിശ്യാ നികുതി ക്രെഡിറ്റുകളെ ആശ്രയിക്കുന്ന ഒൻ്റാരിയോ നിവാസികൾ ശ്രദ്ധിക്കുക. അടുത്ത ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് പേയ്‌മെൻ്റുകൾ ഏപ്രിൽ 10 വെള്ളിയാഴ്ച മുതൽ അക്കൗണ്ടിലേക്ക് എത്തും. വർധിച്ചുവരുന്ന ഊർജ്ജ ചെലവുകൾ, പ്രോപ്പർട്ടി ടാക്സ്, ദൈനംദിന ചെലവുകൾ എന്നിവയുമായി മല്ലിടുന്ന ലക്ഷക്കണക്കിന് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ ഒൻ്റാരിയോ നിവാസികൾക്ക് ഈ നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റ് ആശ്വാസമേകും. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂടിച്ചേരുന്നതാണ് OTB.

നാല് പേരടങ്ങുന്ന യോഗ്യരായ കുടുംബത്തിന് പരമാവധി 3,230 ഡോളർ വരെ ലഭിക്കും. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബാംഗങ്ങളുടെ എണ്ണം, വാടകയോ വസ്തുനികുതിയോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്മെൻ്റ് 371 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക. മെയ് 8, ജൂൺ 10, ജൂലൈ 10, ഓഗസ്റ്റ് 10, സെപ്റ്റംബർ 10, ഒക്ടോബർ 9, നവംബർ 10, ഡിസംബർ 10 എന്നീ തീയതികളിലായിരിക്കും ഇനി ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് വിതരണം ചെയ്യുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!