Wednesday, April 8, 2026

സുരക്ഷാ ഭീഷണി: കോസ്റ്റ്‌കോ വിറ്റഴിച്ച കനോപ്പി ബെഡുകൾ കാനഡയിൽ തിരിച്ചുവിളിച്ചു

ഓട്ടവ: യുഎസിൽ നിരവധി പരുക്കുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കോസ്റ്റ്‌കോ ഹോൾസെയിലിന്റെ വെബ്‌സൈറ്റിൽ വിഴിച്ച കനോപ്പി ബെഡുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. സാംസൺ ഇന്റർനാഷണൽ നിർമ്മിച്ച ‘ഓക്ലിൻ കനോപ്പി’ (Oaklynn Canopy) ക്വീൻ, കിങ് സൈസ് കിടക്കകളാണ് കമ്പനി തിരിച്ചുവിളിച്ചത്.

ഈ ബെഡ് ഫ്രെയിമുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ അവയുടെ കനോപ്പി ബീമുകൾ തകർന്നു വീഴാൻ സാധ്യതയുള്ളതായും ഇത് ഉപഭോക്താക്കൾക്ക് പരുക്കേൽക്കാൻ ഇടയാക്കുമെന്നും കമ്പനി അറിയിച്ചു. മാർച്ചിലെ കണക്കുകൾ പ്രകാരം കാനഡയിൽ ഇതുവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അമേരിക്കയിൽ അഞ്ച് കേസുകൾ ഇതിനോടകം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ നാല് സംഭവങ്ങളിൽ ഉപഭോക്താക്കളുടെ തലയ്ക്കും തോളിലും പരുക്കേറ്റതായാണ് വിവരം.

തിരിച്ചുവിളിച്ച മോഡലുകൾ വാങ്ങിയവർ ബെഡ് ഫ്രെയിമുകൾ നീക്കം ചെയ്യരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യമായി റിപ്പയർ ചെയ്യുന്നതിനും ആവശ്യമായ നാല് മെറ്റൽ ബ്രാക്കറ്റുകളും മറ്റ് ഹാർഡ്‌വെയറുകളും സ്ഥാപിക്കുന്നതിനുമായി നിർമ്മാതാക്കളായ സാംസണുമായി ഉടൻ ബന്ധപ്പെടാൻ ഹെൽത്ത് കാനഡ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

തിരിച്ചുവിളിയിൽ ഉൾപ്പെട്ട ബെഡുകൾ ഇവയൊക്കെയാണ്

ഓക്ക്ലിൻ കനോപ്പി ബെഡ്, കിങ് സൈസ്, ഐറ്റം നമ്പർ 1812427, മോഡൽ നമ്പർ M24107240
ഓക്ക്ലിൻ കനോപ്പി ബെഡ്, ക്വീൻ സൈസ്, ഐറ്റം നമ്പർ 181242, മോഡൽ നമ്പർ M24107230

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!