Wednesday, April 8, 2026

അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രം മണ്ണടിയുന്നു; മക്ലാഗ്ലിൻ പ്ലാനറ്റേറിയം പൊളിച്ചുനീക്കുന്നു

ടൊറന്റോ: അഞ്ച് പതിറ്റാണ്ടിലേറെയായി ടൊറന്റോയുടെ അടയാളമായിരുന്ന പ്രശസ്തമായ മക്ലാഗ്ലിൻ പ്ലാനറ്റേറിയം പൊളിച്ചുനീക്കുന്നു. ടൊറന്റോയിലെ ഒരു ചരിത്ര യുഗത്തിന് ഇതോടെ അന്ത്യമാകുകയാണ്. 1968-ൽ ജനറൽ മോട്ടോഴ്‌സ് മുൻ ചെയർമാൻ ആർ.എസ്. മക്ലാഗ്ലിൻ ടൊറന്റോയിലെ ജനങ്ങൾക്കായി നൽകിയ സമ്മാനമായാണ് റോയൽ ഒന്റാരിയോ മ്യൂസിയം (ROM) ഈ പ്ലാനറ്റേറിയം സ്ഥാപിച്ചത്.

ഏകദേശം 22.5 ലക്ഷം ഡോളർ ചിലവഴിച്ചാണ് ഈ കൂറ്റൻ താഴികക്കുടം അന്ന് നിർമ്മിച്ചത്. ഇതിനുള്ളിലെ സ്റ്റാർ തിയേറ്ററിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും സൂര്യനും ചന്ദ്രനുമെല്ലാം കൃത്രിമമായി പ്രദർശിപ്പിച്ചിരുന്നത് സന്ദർശകരെ ഏറെ ആകർഷിച്ചിരുന്നു. ഏകദേശം 30 വർഷത്തോളം സജീവമായിരുന്ന പ്ലാനറ്റേറിയം, ഒന്റാരിയോ സർക്കാരിൽ നിന്നുള്ള ഫണ്ട് കുറഞ്ഞതും സന്ദർശകരുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചതും മൂലം 1995-ൽ പെട്ടെന്ന് അടച്ചുപൂട്ടുകയായിരുന്നു.

പിന്നീട് 2009-ൽ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ 2.2 കോടി ഡോളറിന് ഈ ഭൂമി റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ നിന്ന് വാങ്ങി. ബുധനാഴ്ച കെട്ടിടം പൊളിക്കുന്ന നടപടികൾ തുടങ്ങിയതോടെ, അവസാനമായി ഈ ചരിത്ര സ്മാരകം കാണാൻ നിരവധി ആളുകൾ സ്ഥലത്തെത്തി. ടൊറന്റോയുടെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടി ഇല്ലാതാകുകയാണെന്ന് പ്രവിശ്യാ നിവാസികൾ പറഞ്ഞു.

നിലവിൽ ഈ സ്ഥലത്ത് ഒരു നഗര പഠന കേന്ദ്രവും കമ്മ്യൂണിറ്റി ഹബ്ബും സംഗീത പരിപാടികൾക്കായി ഒരു ഹാളുമാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ വിഭാവനം ചെയ്യുന്നത്. 2025 ജൂലൈയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, ഇവിടെ ആറ് നിലകളുള്ള ഒരു പുതിയ കെട്ടിടം ഉയരുമെന്ന് സർവ്വകലാശാല വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!