Friday, April 10, 2026

DRIPA നിയമം ഭാഗികമായി മരവിപ്പിച്ചു; വിശദീകരണവുമായി ബിസി പ്രീമിയർ ഡേവിഡ് എബി

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ഇൻഡിജിനസ് കമ്മ്യൂണിറ്റിയുടെ അവകാശ നിയമമായ DRIPA താൽക്കാലികമായി നിർത്തിവെക്കാനുള്ള പ്രവിശ്യ സർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി പ്രീമിയർ ഡേവിഡ് എബി രംഗത്ത്. ഖനന നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി വിധി വലിയ നിയമപ്രതിസന്ധികൾക്ക് കാരണമാകുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിൽ സ്ഥിരമായ മാറ്റങ്ങൾ വരുത്തുന്നതിന് പകരം ഒരു ഇടവേള നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഇൻഡിജിനസ് നേതാക്കളെ അറിയിച്ചു.

യുഎൻ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ നിയമം നിലവിൽ വന്നതോടെ പ്രവിശ്യയിലെ എല്ലാ നിയമങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതായി എബി ചൂണ്ടിക്കാട്ടി. ഇത് ഭരണരംഗത്ത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സുപ്രീം കോടതിയിൽ നിന്ന് കൂടുതൽ വ്യക്തത ലഭിക്കുന്നതുവരെ ഈ നിയമത്തിലെ ചില ഭാഗങ്ങൾ മരവിപ്പിക്കുന്നത് വഴി കൂടുതൽ നിയമയുദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രവിശ്യ സർക്കാരിന്റെ വിലയിരുത്തൽ.

എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഇൻഡിജിനസ് കമ്മ്യൂണിറ്റി ശക്തമായ പ്രതിഷേധത്തിലാണ്. സർക്കാർ കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തങ്ങളോട് ആലോചിക്കാതെ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് ശരിയല്ലെന്നുമാണ് അവരുടെ വാദം. രാഷ്ട്രീയമായ സമ്മർദ്ദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഈ നീക്കം അനിവാര്യമാണെന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!