Thursday, April 9, 2026

വിപണിയില്‍ ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1,720 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,885 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,11,080 രൂപയുമായി വിപണി വില നിശ്ചയിച്ചു. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകളും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങളുമാണ് വില കുറയാന്‍ പ്രധാന കാരണമായത്. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 11,410 രൂപയും 9 കാരറ്റിന് 5,730 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 4,800 ഡോളറിന് താഴെയാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. യുഎസ്-ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ 10 ശതമാനത്തോളം ഇടിവ് ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് പുറത്തുവിടുന്ന യുഎസ് പണപ്പെരുപ്പ റിപ്പോര്‍ട്ടിനായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നത് വരും ദിവസങ്ങളിലും സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചേക്കാം.

ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണി വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജുകള്‍ എന്നിവ കൂടി നല്‍കേണ്ടി വരും. 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും അതിന്മേലുള്ള ജിഎസ്ടിയും ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഏകദേശം 1,14,466 രൂപയ്ക്ക് മുകളില്‍ ചിലവ് വരും. ആഭരണത്തിന്റെ ഡിസൈനിലെ സങ്കീര്‍ണ്ണത അനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വരാമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!