Friday, April 10, 2026

വീട് ഒരുക്കാൻ ഇനി വേറെ എങ്ങോട്ടും പോകേണ്ട; IKEA ലണ്ടനിൽ പ്രവർത്തനമാരംഭിക്കുന്നു

ലണ്ടൻ ഒൻ്റാരിയോ: ലണ്ടൻ നിവാസികൾക്ക് സന്തോഷവാർത്തയുമായി പ്രശസ്ത സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡായ IKEA. കുറഞ്ഞ ചിലവിൽ മികച്ച വീട്ടുപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ IKEA-യുടെ പുതിയ സ്‌മോൾ സ്കെയിൽ സ്റ്റോർ ലണ്ടനിൽ ഉടൻ പ്രവർത്തനമാരംഭിക്കും. വൈറ്റ് ഓക്സ് മാളിലെ മുൻപ് ഹഡ്‌സൺസ് ബേ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരിക്കും കാനഡയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോർ വരുന്നത്. ഇതോടെ IKEA ഉൽപ്പന്നങ്ങൾക്കായി ഇനി ലണ്ടൻ നിവാസികൾക്ക് ബർലിംഗ്ടൺ വരെ യാത്ര ചെയ്യേണ്ടി വരില്ല.

ഈ വസന്തകാലത്ത് തുറക്കാനായി ലക്ഷ്യമിടുന്ന ഈ പുതിയ സ്റ്റോർ, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കും വേഗത്തിലുള്ള പർച്ചേസിംഗിനും മുൻഗണന നൽകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാനഡയിൽ IKEA പ്രവർത്തനമാരംഭിച്ചതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ മാറുന്ന താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഈ മാറ്റമെന്ന് IKEA കാനഡ സിഇഒ സെൽവിൻ ക്രിറ്റൻഡൻ വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങളും നേരിട്ടുള്ള വിപണനവും സംയോജിപ്പിച്ചുകൊണ്ട് കൂടുതൽ ലളിതമായ രീതിയിൽ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സ്‌മോൾ സ്കെയിൽ സ്റ്റോറുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!