Friday, April 10, 2026

വെള്ളപ്പൊക്ക ഭീഷണി: സൈനിക സഹായം ആവശ്യപ്പെട്ട് മാനിറ്റോബയിലെ പെഗസ് ഫസ്റ്റ് നേഷൻ

വിനിപെഗ്: കനത്ത വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കനേഡിയൻ സൈന്യത്തിന്റെ സഹായം തേടി പെഗസ് ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയും മാനിറ്റോബ സർക്കാരും. വിനിപെഗിന് വടക്ക് സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ വസന്തകാലത്തെ മഞ്ഞുരുകലും കനത്ത മഞ്ഞുവീഴ്ചയും കാരണം ജലനിരപ്പ് ഉയരുന്നത് തടയാൻ സൈനിക സാങ്കേതിക സഹായം അത്യാവശ്യമാണെന്ന് പെഗസ് ഫസ്റ്റ് നേഷൻ ചീഫ് സ്റ്റാൻ ബേർഡ് വ്യക്തമാക്കി. നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം മേഖലയിൽ 2022-ലുണ്ടായതിന് സമാനമായ വലിയ പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മാനിറ്റോബയിലെ ഇന്റർലേക്ക് മേഖലയിൽ ഉൾപ്പെടുന്ന പെഗസിൽ മഞ്ഞുരുകാൻ വൈകുന്നതും പെട്ടെന്നുള്ള നീരൊഴുക്കും വെള്ളപ്പൊക്ക ഭീഷണി വർധിപ്പിക്കുന്നു. 2022-ൽ ഉണ്ടായ പ്രളയം ഈ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും പലരും ഇന്നും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിൽ തുടരുകയുമാണ്. വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഫേസ്ബുക്കിലൂടെ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ സ്റ്റാൻ ബേർഡ് പറഞ്ഞു.

നദിയിലെ ഐസ് പാളികൾ ഉടച്ചുനീക്കാനും മണൽചാക്കുകൾ നിരത്തി പ്രതിരോധം തീർക്കാനുമുള്ള ജോലികൾ കമ്മ്യൂണിറ്റി ആരംഭിച്ചിട്ടുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച ഈ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. അതേസമയം ഓരോ വർഷവും നേരിടുന്ന ഈ ദുരിതത്തിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്നും ഭയപ്പാടോടെ കഴിയുന്ന ജനങ്ങൾക്ക് സൈന്യത്തിന്റെ സാങ്കേതിക പിന്തുണ ഉറപ്പാക്കണമെന്നും ചീഫ് സ്റ്റാൻ ബേർഡ് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!