ജെറുസലേം: ഇസ്രയേലിനെ പൂർണ്ണമായും ഇല്ലാതാക്കണമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന അങ്ങേയറ്റം ആക്ഷേപകരമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് . സമാധാനത്തിനായി നിലകൊള്ളുന്ന ഒരു നിഷ്പക്ഷ രാജ്യമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കുന്നതിനിടയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

