Friday, April 10, 2026

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചത്.

തൊടുപുഴയില്‍ വെച്ച് കഴിഞ്ഞ ആഴ്ചയാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് സംവിധായകന്‍ മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിലാണ് നടപടി. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ജയിലില്‍ കഴിയുന്ന വ്യക്തിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വോട്ടവകാശം വിനിയോഗിക്കാനുള്ള ഭരണഘടനാപരമായ സാഹചര്യം കൂടി പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!