Friday, April 10, 2026

‘അർഹമായ വേതനം വേണം’; നോവസ്കോഷയിൽ കെയർ ഹോം ജീവനക്കാർ പണിമുടക്കിലേക്ക്

ഹാലിഫാക്സ്: നോവസ്കോഷയിലെ ലോങ് ടേം കെയർ മേഖലയെ പ്രതിസന്ധിയിലാക്കി ആയിരക്കണക്കിന് ജീവനക്കാർ പണിമുടക്കിലേക്ക്. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) വെള്ളിയാഴ്ച രാവിലെയാണ് 48 മണിക്കൂർ പണിമുടക്ക് നോട്ടീസ് സമർപ്പിച്ചത്. ആദ്യഘട്ടത്തിൽ പ്രവിശ്യയിലെ 22 കെയർ ഹോമുകളിലെ 2,200-ഓളം ജീവനക്കാർ ഏപ്രിൽ 13 രാവിലെ 7 മണി മുതൽ പണിമുടക്കും. വരും ആഴ്ചകളിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

അർഹമായ വേതനത്തിന് വേണ്ടി ആരോഗ്യപ്രവർത്തകർക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് സർക്കാരിന്റെയും തൊഴിലുടമകളുടെയും നിർബന്ധബുദ്ധി കാരണമാണെന്ന് CUPE കമ്മ്യൂണിക്കേഷൻ ഓഫീസർ ടൈ ലോപ്പി കുറ്റപ്പെടുത്തി. മാർച്ചിൽ നടന്ന അവസാനവട്ട അനുരഞ്ജന ചർച്ചകളിലും തീരുമാനമാകാത്തതിനെത്തുടർന്നാണ് സംഘടന സമരത്തിലേക്ക് നീങ്ങിയത്. ഒരേ നിബന്ധനകളുള്ള കരാർ തന്നെ അഞ്ചാം തവണയും അധികൃതർ മുന്നോട്ട് വെച്ചതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടതെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

മാന്യമായ വേതനവും ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നതുമാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. മേഖലയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് നോവസ്കോഷയിലെ ലോങ് ടേം കെയർ ജീവനക്കാർക്ക് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ ശമ്പളമാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. പ്രവിശ്യയിലെ 52 കെയർ ഹോമുകളെ പ്രതിനിധീകരിക്കുന്ന CUPE നടത്തുന്ന ഈ സമരം പ്രവിശ്യയിലെ വയോജന പരിചരണത്തെയും അനുബന്ധ സേവനങ്ങളെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!