Friday, April 10, 2026

‘കുട്ടികളെ സംരക്ഷിക്കുക, അല്ലെങ്കിൽ കടുത്ത നടപടി’; ഓപ്പൺ എഐക്ക് മുന്നറിയിപ്പുമായി ഇവാൻ സോളമൻ

ഓട്ടവ: പ്രമുഖ AI കമ്പനിയായ ഓപ്പൺ എഐയുടെ (OpenAI) സുരക്ഷാ പ്രോട്ടോക്കോളുകൾ കാനഡയുടെ എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ചു തുടങ്ങിയതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ. കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രിട്ടfഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

എട്ട് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് നടത്തിയ പ്രതി ചാറ്റ് ജിപിടി വഴി സംശയാസ്പദമായ ആശയവിനിമയം നടത്തിയിട്ടും കമ്പനി അത് നിയമപാലകരെ അറിയിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ മറ്റൊരു അക്കൗണ്ട് വഴി സാധിച്ചതും ഗൗരവകരമായ വീഴ്ചയായി കാനഡ വിലയിരുത്തുന്നു. ഇതേത്തുടർന്ന് ഓപ്പൺ എഐ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, “കുട്ടികളെ സംരക്ഷിക്കുക, അല്ലെങ്കിൽ കടുത്ത നടപടികൾ നേരിടുക” എന്ന താക്കീത് നൽകിയതായി മന്ത്രി വ്യക്തമാക്കി.

ഹൈ-റിസ്ക് കുറ്റവാളികളെ കണ്ടെത്താൻ പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസുമായി (RCMP) നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കുമെന്നും കമ്പനി സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനികളെക്കൊണ്ട് ഉത്തരവാദിത്തം പറയിക്കുമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ദ്രോഹങ്ങൾ തടയാൻ കർശന നിയമനിർമ്മാണം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!