Friday, April 10, 2026

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. നാല് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് ശ്രീനന്ദ.

ശ്രീനന്ദയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഏതാണ്ട് 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കനത്ത മഞ്ഞും ദുർഘടമായ ഭൂപ്രകൃതിയും തിരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്കധാരയിൽ വെച്ചാണ് കുട്ടിയെ അപ്രതീക്ഷിതമായി കാണാതായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!