Saturday, April 11, 2026

അമേരിക്കയെ വിശ്വസിക്കാനില്ല, ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ: ഇറാന്‍ സ്പീക്കര്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാനില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ അമേരിക്കയെ പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ലെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കിര്‍ ഖാലിബാഫാണ് നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അമേരിക്ക ഇറാനുനേരെ നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ പ്രതികരണം.

ഇറാന്റെ അവകാശങ്ങള്‍ മാനിച്ചുകൊണ്ടുള്ള കരാറിന് അമേരിക്ക തയ്യാറാണെങ്കില്‍ സഹകരിക്കാന്‍ ഒരുക്കമാണെന്നും, എന്നാല്‍ ആക്രമണത്തിനാണ് നീക്കമെങ്കില്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി കരാര്‍ രൂപപ്പെടുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇസ്ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ കൂടുതല്‍ വ്യക്തത വരുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നിലവില്‍ പാക്കിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!