Saturday, April 11, 2026

യാത്രക്കാർ തമ്മിൽ ബഹളം; വൻകൂവറിൽ വിമാന സർവീസ് തടസ്സപ്പെട്ടു

വൻകൂവർ: വിമാനത്തിനുള്ളിൽ ഒരു കൂട്ടം യാത്രക്കാർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് വൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മെക്സിക്കോ വിമാനം വൈകിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ കാബോ സാൻ ലൂക്കാസിലേക്ക് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ് ജെറ്റ് വിമാനത്തിലാണ് (WS2662) നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിനുള്ളിൽ യാത്രക്കാർ അച്ചടക്കമില്ലാതെ പെരുമാറുകയും സുരക്ഷാ തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടെ അധികൃതർ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

രാവിലെ 7:30 ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് വൻകൂവർ എയർപോർട്ട് അതോറിറ്റി അറിയിച്ചു. വിമാനത്തിനുള്ളിൽ അനിയന്ത്രിതമായി പെരുമാറിയ സംഘത്തെ നീക്കം ചെയ്യാൻ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) ഉടൻ സ്ഥലത്തെത്തി. പൊലീസിന്റെ ഇടപെടലിലൂടെ ബഹളമുണ്ടാക്കിയ യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനത്തിന്റെ സുഗമമായ യാത്രയ്ക്കും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രക്കാരുടെ ബഹളം കാരണം നിശ്ചയിച്ചിരുന്ന സമയത്ത് പുറപ്പെടാൻ വിമാനത്തിന് സാധിച്ചില്ല. വിമാനത്താവളത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഏകദേശം രണ്ട് മണിക്കൂർ വൈകി രാവിലെ 9:30 ഓടെയാണ് വിമാനം വൻകൂവറിൽ നിന്ന് യാത്ര തിരിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി വെസ്റ്റ് ജെറ്റ് വിമാനക്കമ്പനിയുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങൾ ബന്ധപ്പെട്ടുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!