Saturday, April 11, 2026

ഹോര്‍മുസില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ അനുവദിക്കില്ല, കടലിടുക്ക് ഉടന്‍ തുറക്കും: ഡോണള്‍ഡ് ട്രംപ്

വാഷിങ്്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്ന കര്‍ശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ഇത് നടപ്പിലാക്കുമെന്നും മറ്റു രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ പാക്കിസ്ഥാനില്‍ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം. നിലവില്‍ 325 എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 600-ലധികം കപ്പലുകളാണ് ഹോര്‍മുസ് കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രണ്ട് കപ്പലുകള്‍ക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാന്‍ സാധിച്ചത്. ഈ സാഹചര്യത്തില്‍ അതിവേഗ നടപടികള്‍ സ്വീകരിക്കുമെന്നും വൈകുകയാണെങ്കില്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകള്‍ക്കായി എത്തിയിരിക്കുന്നത്. വാന്‍സിന് വലിയൊരു ദൗത്യമാണ് നിര്‍വ്വഹിക്കാനുള്ളതെന്നും ഇറാന്‍ സൈനികമായി പരാജയപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്തുവന്നാലും ഹോര്‍മുസ് തുറക്കുമെന്നും അവിടെ യുഎസ് സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!