ടൊറന്റോ: സ്കാർബ്റോയിലെ കാർ ഡീലർഷിപ്പിലുണ്ടായ തീപിടുത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് എല്ലെസ്മിയർ റോഡിന് സമീപമുള്ള 1285 കെന്നഡി റോഡിലെ ഡീലർഷിപ്പിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നാല് വാഹനങ്ങൾ തീപിടുത്തത്തിൽ കത്തിനശിച്ചു.

തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും പൊലീസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തല്ല. അന്വേഷണം പുരോഗമിക്കുന്നു.
