Monday, April 13, 2026

പ്രിയ ഗായികക്ക് വിട്; ആശാ ഭോസ്ലെയുടെ സംസ്‌കാരം ഇന്ന്

മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലെയ്ക്ക് രാജ്യം ഇന്ന് വിട നല്‍കും. വൈകിട്ട് നാല് മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ആശാ ഭോസ്ലെക്ക് അതിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ ഇന്നലെ വസതിയില്‍ എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്‌സ്‌റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത സപര്യയില്‍ പതിനായിരത്തിലധികം ഗാനങ്ങളാണ് ആശാ ഭോസ്ലെ ആലപിച്ചത്. ക്ലാസിക്കല്‍ മുതല്‍ പോപ്പ് വരെയുള്ള ഏത് ശൈലിയും വഴങ്ങുന്ന ആ ശബ്ദം എണ്ണൂറിലധികം ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടി.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, പത്മവിഭൂഷണ്‍, രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ എണ്ണമറ്റ അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. ആശാ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണ്ണ യുഗത്തിനാണ് അന്ത്യമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!