Monday, April 13, 2026

കാനഡയിൽ ടാക്സ് റിട്ടേൺ വൈകിയാൽ കീശ ചോരും; കാത്തിരിക്കുന്നത് വലിയ പിഴ, ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ

ഓട്ടവ: നികുതി അടയ്ക്കാനുള്ള സമയപരിധി അടുത്തെത്തിയിരിക്കുകയാണ്. ഏപ്രിൽ 30-നകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ക്രിസ്റ്റഫർ ല്യൂ മുന്നറിയിപ്പ് നൽകുന്നു. കാനഡ റവന്യൂ ഏജൻസി ഈടാക്കുന്ന കനത്ത പിഴകളും പലിശയും കുടുംബ ബജറ്റുകളെ താളംതെറ്റിക്കാൻ കാരണമാകും.

നികുതി അടയ്ക്കാൻ ബാക്കിയുണ്ടെങ്കിൽ, ഫയൽ ചെയ്യാൻ വൈകുന്ന ആദ്യ ദിവസം തന്നെ കുടിശ്ശികയുടെ 5 ശതമാനം പിഴയായി നൽകണം. തുടർന്ന് ഓരോ മാസവും 1 ശതമാനം വീതം പിഴ കൂടും. മുൻപ് വൈകിയ ചരിത്രമുള്ളവർക്ക് ഇത് ഇരട്ടിയാകാൻ സാധ്യതയുണ്ട്. പിഴയ്ക്ക് പുറമെ, അടയ്ക്കാനുള്ള തുകയ്ക്ക് പ്രതിദിനം 7 ശതമാനം നിരക്കിൽ പലിശ ഈടാക്കും. തുക അടയ്ക്കാതിരിക്കുന്ന ഓരോ ദിവസവും കൂട്ടു പലിശ കൂടി ചേർന്ന് ബാധ്യത വർധിക്കും.

കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ (GST/HST ക്രെഡിറ്റ്, ചൈൽഡ് ബെനിഫിറ്റ് തുടങ്ങിയവ) താൽക്കാലികമായി നിർത്തലാക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ വരുമാനക്കാർക്കും പ്രായമായവർക്കും ലഭിക്കുന്ന ആനുകൂല്യങ്ങളെയും ഇത് ബാധിക്കും.

മുഴുവൻ തുകയും അടയ്ക്കാൻ ഇപ്പോൾ പണമില്ലെങ്കിൽ പോലും റിട്ടേൺ ഫയൽ ചെയ്യുക. റിട്ടേൺ കൃത്യസമയത്ത് നൽകിയാൽ 5 ശതമാനം വരുന്ന വൻ പിഴ ഒഴിവാക്കാം. കുടിശ്ശികയ്ക്ക് പലിശ നൽകിയാൽ മതിയാകും. രോഗം, കുടുംബത്തിലെ മരണം അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ എന്നിവ കാരണം വൈകിയതാണെങ്കിൽ പിഴയും പലിശയും ഒഴിവാക്കാൻ അപേക്ഷിക്കാൻ സാധിക്കും. ഇതിനായി ‘ടാക്സ് പെയർ റിലീഫ്’ (Taxpayer Relief) എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഫയൽ ചെയ്യാൻ ജൂൺ 15 വരെ സമയമുണ്ടെങ്കിലും, അവർ നൽകാനുള്ള ടാക്സ് തുക ഏപ്രിൽ 30-നകം തന്നെ അടയ്ക്കണം. ഇല്ലെങ്കിൽ പലിശ ഈടാക്കുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!