Monday, April 13, 2026

ലാലേട്ടനും സ്റ്റീഫൻ ദേവസിയും ഒന്നിക്കുന്നു; ഡെട്രോയിറ്റിൽ ‘കിലുക്കം 25’ മെഗാ ഷോ ഏപ്രിൽ 25-ന്

ഡെട്രോയിറ്റ്: അമേരിക്കയിലെ മലയാളി പ്രേക്ഷകർക്കായി വിസ്മയമൊരുക്കി ഡെട്രോയിറ്റ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ ‘കിലുക്കം 25’ ഏപ്രിൽ 25-ന് അരങ്ങേറും. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്ന ഈ ചടങ്ങിൽ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയും സംഘവും അണിനിരക്കുന്ന വമ്പിച്ച കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഡെട്രോയിറ്റ് സെക്കൻഡ് എബനേസർ ചർച്ച് തിയേറ്റർ, (14601 Dequindre St, Detroit, MI 48212) ൽ ഏപ്രിൽ 25, ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതലാണ്‌ കലാവിരുന്ന്‌. മോഹൻലാലിനൊപ്പം മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും കലാകാരന്മാരും വേദിയിൽ എത്തും. വിൻഡ്‌സർ ഹോം ലെൻഡിംഗ്, വിൻഡ്‌സർ എന്റർടൈൻമെന്റ്, ഓതന്റിക്ക എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.
ഡെട്രോയിറ്റിലെ മലയാളി സമൂഹത്തിന് ഇതൊരു അവിസ്മരണീയമായ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

നിലവിൽ ടിക്കറ്റുകൾക്ക് ആകർഷകമായ ‘ഏർലി ബേർഡ്’ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. VIP സിംഗിൾ: $250 (യഥാർത്ഥ വില $300), എലൈറ്റ് സിംഗിൾ: $150 (യഥാർത്ഥ വില $200), പ്രിഫേർഡ് സിംഗിൾ: $110 (യഥാർത്ഥ വില $150), റെഗുലർ സിംഗിൾ: $75 (യഥാർത്ഥ വില $100) എന്നിങ്ങനെയാണ്‌ നിരക്കുകൾ. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി www.dmausa.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക: ബോബി തോമസ്: (248) 841-0380, രാജേഷ് നായർ: (248) 346-5135, സദീപ് എം: (989) 525-5782

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!