Monday, April 13, 2026

ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ ഉപതെരഞ്ഞെടുപ്പ്; കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്

ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ ഭരണകൂടത്തിന് ഭൂരിപക്ഷം ഉറപ്പാക്കുന്ന മൂന്ന് നിർണ്ണായക ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് ഇന്ന് നടക്കും. ടൊറന്റോ മേഖലയിലെ ലിബറൽ പാർട്ടിയുടെ രണ്ട് ഉറച്ച റൈഡിങ്ങിലും, മൺട്രിയോൾ ടെറെബോണിലുമാണ് ഇന്ന് ജനവിധി തേടുന്നത്. ടെറെബോണിൽ ഭരണകക്ഷിയും ബ്ലോക്ക് കെബെക്കോയിസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ലിബറൽ എംപിമാരായ ബിൽ ബ്ലെയർ, ക്രിസ്റ്റിയ ഫ്രീലാൻഡ് എന്നിവർ ഒഴിഞ്ഞ സീറ്റുകളിലേക്കാണ് രണ്ട് സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥി ഒരു വോട്ടിന് വിജയിച്ച ടെറെബോണിൽ, കോടതി ഫലം റദ്ദാക്കിയതിനെത്തുടർന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. അഞ്ച് പ്രതിപക്ഷ എംപിമാർ ഭരണപക്ഷത്തേക്ക് ചേർന്നതോടെ നിലവിൽ ഹൗസ് ഓഫ് കോമൺസിൽ ലിബറലുകൾക്ക് 171 സീറ്റുകളുണ്ട്

സാങ്കേതികമായി ഭൂരിപക്ഷത്തിന് 172 പേരുടെ പിന്തുണ മതിയെങ്കിലും സഭയിൽ സുരക്ഷിതമായ ഭരണം കാഴ്ചവെക്കാൻ 173 അംഗങ്ങളെങ്കിലും വേണമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ഇന്നത്തെ ജനവിധി കാർണി സർക്കാരിന് അതിനിർണ്ണായകമാണ്. പ്രാദേശിക സമയം രാവിലെ 8:30-ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 8:30 വരെ നീണ്ടുനിൽക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!